Movie :- THE GANGSTER THE COP AND THE DEVIL
Language :- Korean
Genre :- Action Thriller
ഒരു വലിയ ഓർഗനൈസ്ഡ് ക്രൈം സിണ്ടിക്കേറ്റിന്റെ തലവനാണ് ജങ് ഡോങ് സൂ, അതെ സമയം ജുങ് ടെയ് സുക് ഒരു പൊലീസുകാരനാണ്, അവർ രണ്ടു പേരും വിഹരിക്കുന്ന നഗരത്തിലാണ് അയാളുമുള്ളതു, രാത്രിയിൽ ഒറ്റപ്പെട്ട സ്ഥലത്തു വെച്ച് കിട്ടുന്ന തന്റെ ഇരകളെ കെണിയിൽ പെടുത്തി, കൊന്നു, അതിൽ ആനന്ദം കണ്ടെത്തുന്ന ആ ചെകുത്താൻ, തന്റെ ഇരകൾ ആരെന്നോ എന്തെന്നോ അന്വേഷിക്കാതെ തന്റെ ക്രൂര വിനോദം തുടർന്നിരുന്ന അവനു തെറ്റിപ്പോയത് ഡോങ് സൂവുമായി ഏറ്റുമുട്ടിയപ്പോഴാണ്, അത്ര വലുതല്ലെങ്കിലും, സാമാന്യം നല്ല പരിക്കുകളോടെ രണ്ടു പേരും രക്ഷപ്പെട്ടെങ്കിലും ഡോങ് സൂവിനു ആ സംഭവം തന്റെ അഭിമാനത്തിന് കൂടി ഏറ്റ ക്ഷതമായിരുന്നു, അയാളുടെ ആളുകൾ അവനു വേണ്ടി ആ നഗരം മുഴുവൻ അരിച്ചു പെറുക്കാൻ തുടങ്ങി, അവര്ക്ക് കൂട്ടായി ടെയ് സൂക്കിന്റെ നേതൃത്വത്തിൽ ആ സിറ്റിയിലെ പോലീസ് ഫോഴ്സും കൂടി കൂട്ടിനെത്തിയാലോ . . .
ഒരു സീരിയൽ കില്ലർ പിടിക്കാൻ സിറ്റിയിലെ പോലീസ് ഫോഴ്സും ഗ്യാങ്സ്റ്റേഴ്സും ഒന്നിക്കുന്നു, രസകരമായ ഈ സ്റ്റോറി ലൈനാണ് ഈ കൊറിയൻ ത്രില്ലറിനെ വ്യത്യസ്തമാക്കുന്നതെങ്കിലും ഈ പടത്തോടെ പലയിടങ്ങളിലും തന്റെ സ്റ്റാർഡം ഊട്ടിയുറപ്പിച്ച മാ ഡോങ് സിയോക് തന്നെയാണ് ഈ സിനിമയുടെ മുഖ്യ ആകർഷണം, നല്ല മഴയുള്ള ഒരു രാത്രി കാണാൻ ഇതിലും മികച്ചൊരു ചോയിസ് നിങ്ങള്ക്ക് വേറെയുണ്ടാവില്ല, മസ്റ്റ് വാച്ച് ആക്ഷൻ ത്രില്ലർ മൂവി; ദ ഗ്യാങ്‌സ്റ്റർ ദ കോപ് ആൻഡ് ദ ഡെവിൾ . . .

Post a Comment